പ്രോട്ടീൻ (മാംസ്യം) ശരീരത്തിനു ദോഷകരമോ ?

എന്തിനാണ് ശരീരത്തിൽ പ്രോട്ടീൻ ?

ശരീരത്തിലെ നിരവധി രാസപ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന എൻസൈമുകളും രക്തത്തിൽ ഓക്സിജൻ വഹിക്കുന്ന ഹീമോഗ്ലോബിനും ഉണ്ടാക്കുന്നു. പേശികൾ, അസ്ഥികൾ, ചർമ്മം, മുടി, തുടങ്ങി ഫലത്തിൽ മറ്റെല്ലാ ശരീരഭാഗങ്ങളിലും ടിഷ്യുകളിലും അവയുടെ പ്രവർത്തനത്തിനും പുനർ നിർമാണത്തിനും പ്രോട്ടീൻ അത്യാവശ്യമാണ്.

എത്രത്തോളം പ്രോട്ടീൻ വേണം ഒരു ദിവസം ?

മുതിർന്നവർക്ക് പ്രതിദിനം ഒരു കിലോ ശരീരഭാരത്തിന് 0.75 – 0.80 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. അതായത് പ്രതിദിനം മാംസം, മത്സ്യം, പരിപ്പ്, പയറ്, കടല, ചിര എന്നിവ ഉൾപ്പെടുന്ന ഭക്ഷണം നിങ്ങളുടെ ഡെയിലി deit ൽ ഉൾപ്പെടുത്തണം. 55 kg തൂക്കം ഉള്ള ഒരു സ്ത്രീക്കു 45gm ഉം 70 kg തൂക്കമുള്ള പുരുഷന് 55 gm പ്രോട്ടീൻ അത്യാവശ്യാമാണ്.

ആയാസകരമായ ജോലി ചെയ്യുന്നവർ, ജിമ്മിൽ ഹെവി weight ട്രെയിൻ ചെയ്യുന്നവർ, ബോഡി builders എന്നിവർക്കു ഇത്രയും പ്രോട്ടീൻ മതിയാകില്ല ഇവർക്കു ഏകദേശം ശരിര തൂക്കത്തിന്റെ 1:1 അല്ലെങ്കിൽ 1:1.5 എന്ന അനുപാതത്തിലാണ് പ്രോട്ടീൻ ആവശ്യം ഉദാഹരണത്തിന് , 70 kg weight ഉള്ള ആൾക്ക് 70 gm മുതൽ 115 gm വരെ പ്രോട്ടീൻ കഴിക്കണം. 70gm – 115 gm എന്നുള്ളത് നിങ്ങളുടെ workout അല്ലെങ്കിൽ ജോലിയുടെ തീവ്രത അനുസരിച്ചായിരിക്കും.

പ്രോട്ടീൻ കുറവ്‌

കൊഴുപ്പ്, ഗ്ലൂക്കോസ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി, നമ്മുടെ ശരീരത്തിന് പ്രോട്ടീൻ സംഭരിക്കാനുള്ള ശേഷി കുറവാണ്.ഭക്ഷണത്തിൽ പ്രോട്ടീൻ അളവ് കുറയുകയാണെങ്കിൽ, നിങ്ങളുടെ മസിൽ കുറഞ്ഞു തുടങ്ങും ശരീരത്തിന്റെ ഷേപ്പ് നേർത്തതായി മാറും, ശാരിരിക പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആകും.

അമിതമായി പ്രോട്ടീൻ കഴിക്കുമ്പോൾ ശരീരത്തിനു ആവശ്യമായതു എടുത്തിട്ട് ബാലൻസ് കൊഴുപ്പായിട്ടു സ്റ്റോർ ചെയുന്നു. അധിക ദിവസം താമസിക്കാതെ തന്നെ ഓവർ weight ആകും.

Leave a comment

Design a site like this with WordPress.com
Get started