പഴങ്ങൾ ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അമിതമായ മധുരമുള്ളതോ ഉയർന്ന കലോറി ഉള്ളതോ ആയ പഴങ്ങൾ നിങ്ങളുടെ ശരീരഭാരം കൂട്ടുന്നു. നിങ്ങൾ weight കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഒഴിവാക്കേണ്ട ചില പഴവർഗങ്ങൾ പഴങ്ങൾ.
വാഴപ്പഴം (Banana)

നമ്മൾ കേട്ടതും വായിച്ചറിഞ്ഞതും വളരെ ശെരിയണ്! വാഴപ്പഴം വളരെ ആരോഗ്യകരമായ പഴം തന്നെയാണ്. ഒരു വാഴപ്പഴത്തിൽ ഏകദേശം 150 കലോറിയും അമിതമായ അളവിൽ പഞ്ചസാരയും (ഏകദേശം 100gm പഴത്തിൽ 12gm മുതൽ 17gm) അടങ്ങിയിട്ടുണ്ട് ഉണ്ട്, ഏകദേശം 37.5 ഗ്രാം കാർബോഹൈഡ്രേറ്റ്. അതിനാൽ, നിങ്ങൾ ദിവസവും 2-3 ഏത്തപ്പഴം കഴിക്കുന്ന ആളാണെങ്കിൽ, ഇത് ശരീരഭാരം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നതാണ് നല്ലത്. മിതമായ അളവിൽ കഴിക്കുമ്പോൾ വാഴപ്പഴം ആരോഗ്യകരമായ ലഘുഭക്ഷണം തന്നെയാണ്. സാധരണ diet തുടങ്ങുന്ന ആദ്യ സമയങ്ങളിൽ വിശപ്പിനെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല, ഭക്ഷണം കഴിച്ചു കഴിഞ്ഞാലും വീണ്ടും വിശക്കും അപ്പോ തൽക്കാല ആശ്വസത്തിനു ഒരു പഴംകൂടി കഴിക്കും. ഇങ്ങനെ ഇടക്കിടെ കഴിക്കുമ്പോൾ കലോറി ബാലൻസ് ആകില്ല,
മാങ്ങാ ( Mango)

പൈനാപ്പിൾ, മാമ്പഴം തുടങ്ങിയ ഉഷ്ണമേഖലാ പഴങ്ങളാണ് ശരീരത്തെ തണുപ്പിക്കാൻ നല്ല പഴങ്ങളിൽ ഒന്നാണ് മാമ്പഴം. അമിത മധുരമുള്ളതിനാൽ മാമ്പഴം ഒഴിവാക്കുന്നതാണ് നല്ലത്.
ഈ പഴങ്ങളെല്ലാം ആരോഗ്യകരമാണ്, ഒരു നിശ്ചിത അളവിൽ കഴിക്കണം എന്നുമാത്രം, കഴിവതും ജ്യൂസ് ആക്കി കുടിക്കുന്നത് ഒഴിവാക്കുo അവ വലിയ അളവിൽ കഴിക്കുന്നത് ശരീരഭാരം കുടുന്നത്തിനു കാരണമാകും. കാര്ബോഹൈഡ്രേറ്സ് വാഴപ്പഴത്തെ അപേക്ഷിച്ചു നേർ പകുതി ആണെങ്കിലും പഞ്ചസാരയുടെ അളവ് ഒരു പോലെ തന്നെയാണ്.
അവോക്കാഡോ ( Avocado )

ഉയർന്ന കലോറിയുള്ള ഏത് പഴവും കുറച്ച് കഴിക്കണം. ഈ ഉയർന്ന കലോറി പഴങ്ങളിൽ ഒന്നാണ് അവോക്കാഡോ; ഈ പഴത്തിന്റെ 100 ഗ്രാമിൽ ഏകദേശം 160 കലോറി അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. അവോക്കാഡോ ആരോഗ്യകരമായ കൊഴുപ്പുകളുടെ ഒരു നല്ല ഉറവിടമാണെങ്കിലും, ഒരു നിശ്ചിത അളവിനപ്പുറം കഴിക്കുമ്പോൾ അത് നിങ്ങളുടെ തൂക്കം എളുപ്പത്തിൽ വർധിപ്പിക്കും. ഭക്ഷണത്തിൽ നിന്ന് ഇത് പൂർണ്ണമായും ഒഴിവാക്കണമെന്നല്ല, അവോക്കാഡോ മിതമായ അളവിൽ കഴിക്കുന്നതാണ് നല്ലത്.
തേങ്ങാ ( Coconut )

തേങ്ങാവെള്ളം ആരോഗ്യത്തിന് മികച്ചതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, – തേങ്ങയുടെ അടിയിൽ കാണപ്പെടുന്ന വെളുത്തതും മൃദുവായതുമായ ഭാഗം വലിയ അളവിൽ കഴിച്ചാൽ ശരീരത്തിന്റെ ഭാരം വർദ്ധിപ്പിക്കും. ഇതിൽ കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലാണ്.
ഡ്രൈ ഫ്രൂട്സ് ( Dry Fruits )

ഉണങ്ങിയ പഴങ്ങളായ പ്ലം, ഉണക്കമുന്തിരി മുതലായവയിൽ ജലാംശം ഇല്ലാത്തതിനാൽ കലോറി കൂടുതലാണ്. മുന്തിരിയെ അപേക്ഷിച്ച് ഒരു ഗ്രാം ഉണക്കമുന്തിരിയിൽ കൂടുതൽ കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ, ഏകദേശം ഒരു കപ്പ് ഉണക്കമുന്തിരിയിൽ 500 കലോറിയും ഒരു കപ്പ് പ്ലം ൽ 450-ലധികം കലോറിയും അടങ്ങിയിരിക്കുന്നു,. ഉണങ്ങിയ പഴങ്ങൾ പരിമിതമായ അളവിൽ കഴിക്കുന്നതാണ് നല്ലത്.
എല്ലാ ഫല വർഗങ്ങളിലും അന്നജവും പഞ്ചസാരയും അടങ്ങിയിരിക്കുന്നു . നിങ്ങളുടെ BMI അടിസ്ഥാനമാക്കി എത്രത്തോളം പഴങ്ങൾ കഴിക്കണം എന്ന് ഡൈറ്റിഷൻ അല്ലെങ്കിൽ നുട്രീഷനിസ്റ് കണ്ടതിനുശേഷം മാത്രം തീരുമാനിക്കുക
Leave a comment