
അക്ഷയ തൃതീയ നാളിൽ സ്വർണം വാങ്ങുന്നത്. പൊതുവെ നല്ലതാണു എന്നാണ് വിശ്വാസം. വിശ്വാസങ്ങൾ അവിടെ നിക്കട്ടെ. ഈ ദിവസങ്ങളില്‍ വലിയ വില്പന ജുവലറികള്‍ പ്രതീക്ഷിക്കുന്നുണ്ട്. 2022 ല്‍ covid 19 മൂലം 2,250 കോടി രൂപയുടെ വില്പന മാത്രമാണ് അക്ഷയ തൃതീയ ദിനത്തില്‍ കേരള വിപണിയില്‍ നടന്നത്. ഇത് മറികടന്ന്3,000 കോടി രൂപയിലേക്ക് എത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
പണിക്കൂലിയും ജിഎസ്ടിയും സ്വർണ ഹാൾമാർക്കിംഗ് ചാർജും (ഹാൾമാർകിങ് ചാർജ് പണിക്കൂലിയിൽ കുട്ടിയാണ് )അടക്കം 50,000 രൂപയോളം ഒരു പവൻ ആഭരണത്തിന് കേരളത്തിൽ വില വരും. നിക്ഷേപിക്കാൻ സ്വർണം വാങ്ങുന്നവരാണെങ്കിൽ പണിക്കൂലിയടക്കമുള്ള ചെലവുകളില്ലാതെ സ്വർണം വാങ്ങാം. ഇത്തരത്തിലുള്ള നാല് നിക്ഷേപ മാർഗങ്ങൾ.
ഗോള്‍ഡ് ETF
സ്വര്‍ണ്ണത്തിന്റെ ആഭ്യന്തര വില ട്രാക്ക് ചെയ്യുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഗോള്‍ഡ് ഇടിഎഫുകൾ. ഗോൾഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നത് പൂർണമായ സുരക്ഷിതത്വം ലഭിക്കുന്ന നിക്ഷേപങ്ങളാണ്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുകയും ട്രേഡ് ചെയ്യുന്നവയുമായതിനാൽ ഉയർന്ന ലിക്വിഡിറ്റിയുള്ളവയാണ് ഗോൾഡ് ഇടിഎഫുകൾ. ഏത് സമത്ത് വില്പന നടത്താനും സാധിക്കും. ഇടിഎഫിന്റെ ഒരു യൂണിറ്റിന്റെ വില ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയ്ക്ക് തുല്യമായിരിക്കും. 1 ഗ്രാം മുതൽ നിക്ഷേപം നടത്താം.
ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍
ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ സ്വർണ ഇടിഎഫ്, ഗോൾഡ് മൈനിംഗ് കമ്പനികൾ മുതലായവയിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് സ്വർണ മ്യൂച്വൽ ഫണ്ട്. സ്വർണ മ്യൂച്വൽ ഫണ്ടുകൾ ഗോൾഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളുടെ യൂണിറ്റുകളുടെ മൂല്യം ട്രാക്ക് ചെയ്യുന്നു. സ്വർണത്തിൽ കൈയിൽ വാങ്ങാതെ തന്നെ സ്വർണത്തിലുള്ള നിക്ഷേപം ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വഴി ലഭിക്കും. നെറ്റ് അസ്റ്റ് വാല്യു അടിസ്ഥാനമാക്കിയാണ് നിക്ഷേപം നടത്തേണ്ടത്. എസ്ഐപി വഴി മാസ തവണകളായും നിക്ഷേപം നടത്താം. കുറഞ്ഞ ചെലവ് അനുപാതമുള്ള ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് സാധാരണ സ്വർണം വാങ്ങുമ്പോൾ ഉണ്ടാകുന്ന വില വ്യത്യസം പോലെ തന്നെയുള്ള നേട്ടം ഈ mutal ഫണ്ടിലും ഉണ്ടാകും .

സോവറിന്‍ ഗോള്‍ഡ് ബോണ്ട്
കേന്ദ്ര സർക്കാർ അവതരിപ്പിച്ച നിക്ഷേപ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ട് ഇഷ്യൂ ചെയ്യുന്നത്. സോവറിൻ ഗോൾഡ് ബോണ്ടിലെ നിക്ഷേപത്തിന് പ്രതിവർഷം 2.50 ശതമാനം പലിശ നൽകും. 1 ഗ്രാം മുതൽ നിക്ഷേപിക്കാം. സോവറിൻ ഗോൾഡ് ബോണ്ട് ഇഷ്യൂ ചെയ്യുന്ന സമയത്തെ സ്വർണ വിലയെ അടിസ്ഥാനമാക്കിയാണ് സോവറിൻ ഗോൾഡ് ബോണ്ടുകളുടെ വില നിശ്ചയിക്കുന്നത്. ബോണ്ടുകള്‍ക്ക് എട്ട് വര്‍ഷത്തെ കാലാവധിയുണ്ട്, അഞ്ചാം വര്‍ഷത്തിന് ശേഷം പിൻവലിക്കാൻ സാധിക്കും. 8 വർഷത്തിന് ശേഷം പിൻവലിക്കുമ്പോൾ നികുതി നൽകേണ്ടതില്ല. കാലാവധിക്ക് മുൻപ് പിൻവലിച്ചാൽ നികുതി ബാധകമാണ്.

നികുതി
സോവറിൻ ഗോൾഡ് ബോണ്ടുകൾ ഒഴികെ മറ്റുള്ളവയ്ക്ക് നികുതി ബാധ്യതയുണ്ട്. 2023 ഏപ്രിൽ 1 മുതൽ ഇൻഡക്സേഷൻ ഒഴിവാക്കിയതോടെ വലിയ നികുതി ബാധ്യതയായി. 36 മാസത്തിലേറെയായി കൈവശം വച്ചിരിക്കുന്ന ഗോൾഡ് ഇടിഎഫ് നിക്ഷേപങ്ങളുടെ ഇൻഡക്സേഷന് ശേഷം ദീര്‍ഘകാല മൂലധന നേട്ട നികുതിയായി 20 ശതമാനമാണ് നിലവിൽ ഈടാക്കിയിരുന്നത്. 2023 ഏപ്രില്‍ 1-ന് ശേഷം നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തും.
സ്വാർണം ആഭരണമായി അണിഞ്ഞു നടക്കാൻ ആഗ്രഹിക്കാത്ത സ്ത്രീകൾ കുറവായിരിക്കും. ആഗ്രഹങ്ങൾക്ക് വേണ്ടിയല്ലേ നാം ക്യാഷ് മുടക്കേണ്ടത് digital gold വാങ്ങുന്നത് പോലെ ലാഭകരമല്ലെങ്കിലും ആഭരണം വലിയ രീതിയിൽ നഷ്ടമൊന്നും ഉണ്ടാക്കുന്നില്ല അതു കൊണ്ട് നമ്മുക്ക് നമ്മളെ സന്തോഷിപ്പിക്കാൻ ധ്യര്യമയി ക്യാഷ് മുടക്കം.

Leave a comment