30 ദിവസം കൊണ്ട് ശരീരഭാരം കുറയ്ക്കാനുള്ള ചലഞ്ചിനായി ചില നുറുങ്ങു വഴികൾ

ഒരു മാസത്തിനുള്ളിൽ ഏകദേശം 1.5 മുതൽ 2.5 കിലോ വരെ ശരീരഭാരം കുറയുന്നത് ആരോഗ്യകരമായി കണക്കാക്കപ്പെടുന്നു. ഇതിൽ കൂടുതൽ കുറയുന്നത് ശാരീരിക പ്രവർത്തനങ്ങളെയും ആന്തരിക അവയവങ്ങളിലും, പ്രത്യേകിച്ച് വൃക്കകകളെയും ബാധിക്കും
- 30 ദിവസത്തേക്ക് 2.5 kg ഭാരം കുറക്കാൻ ലക്ഷ്യം വെക്കുക എല്ലാ ആഴ്ച്ചയും weight കുറയുന്നുണ്ടോ എന്ന് നോക്കുക
- ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയ ഭക്ഷണക്രമം ഉണ്ടാക്കുക. ഉദാഹരണത്തിന് മുട്ട വെള്ള, മൽസ്യം, മാംസ്സം, പാൽ ഉലപന്നങ്ങൾ മുതലായവ
- കുറഞ്ഞത് 45 മിനിറ്റ് എങ്കിലും വ്യായാമം ചെയുക കാർഡിയോ, സ്ട്രെങ്ത് ട്രെയിനിംഗ്, അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർന്നത് പോലെയുള്ള നിങ്ങളുടെ ദിനചര്യയിൽ ദൈനംദിന വ്യായാമത്തിൽ ഉൾപ്പെടുത്തുക.
- ജലാംശം നിലനിർത്താനും വിശപ്പ് നിയന്ത്രിക്കാനും ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. പുരുഷന്മാർക്ക് ഒരു ദിവസം ഏകദേശം 15.5 കപ്പ് (3.7 ലിറ്റർ) വെള്ളം . സ്ത്രീകൾക്ക് ഒരു ദിവസം ഏകദേശം 11.5 കപ്പ് (2.7 ലിറ്റർ) വെള്ളം.
- നിങ്ങൾ എന്താണ് കഴിക്കുന്നതെന്നും എത്ര കലോറി ഉപഭോഗം ചെയ്യുന്നുവെന്നും ട്രാക്ക് ചെയ്യുന്നതിന് ഡയറി എഴുതി സൂക്ഷിക്കുക.
- പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ(അച്ചാറുകൾ, ഉണക്കമീൻ മുതലായ), ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക.
- ഭക്ഷണത്തിനോടപ്പം തന്നെ വളരെ പ്രാധാന്യം ഉള്ള ഒരു കാര്യമാണ് ഉറക്കം, ശരീരത്തിനു ക്ര്യത്യമായാ rest കിട്ടിയില്ലെങ്കിൽ ശരിരിക പ്രവർത്തനങ്ങളെ ബാധിക്കുകയും negative റിസൾട്ട് ഉണ്ടാക്കുകയും ചെയ്യും


Leave a comment